സഖാക്കളേ ....പലര്‍ക്കും എന്നത് പോലെ താങ്കള്‍ക്കും വാലന്റൈന്‍സ് ദിനാഘോഷത്തിനെതിരായ ചില അബ്ബദ്ധ ധാരണകള്‍ പരത്തുന്ന സന്ദേശങ്ങള്‍ കിട്ടിയിരിക്കാം.. അതില്‍ പറയുന്നതുപോലെ പോലെ പഞ്ചാബിന്‍റെ വീരപുത്രന്‍ സഖാവ് ഭഗത്സിംഗ്,രാജ്‌ഗുരു ,സുഖ്ദേവ് എന്നെ ധീര സഖാക്കള്‍ നമ്മുടെ നാടിനു വേണ്ടി രക്തസാക്ഷികളാകുന്നത് 1931 ഫെബ്രുവരി പതിനാലിനായിരുന്നില്ല എന്നോര്‍മിപ്പിക്കട്ടെ ..മറിച്ചു 1931മാര്‍ച്ച് ഇരുപത്തിമൂന്നിനാണ് ഭഗത്സിംഗ്,രാജ്‌ഗുരു ,സുഖ്ദേവ് എന്നീ മൂന്ന് വിപ്ലവകാരികള്‍ നമുക്കായി ലാഹോറില്‍ വച്ച് ബ്രിട്ടീഷ് ക്രൂരതയ്ക്ക് കഴുത്തു നീട്ടികൊടുത്തത്.വാലന്റൈന്‍സ് ദിനാഘോഷത്തിനും, ഇന്ത്യ പോലൊരു വികസ്വര രാജ്യത്തിന്റെ കീശ പിഴിയുന്ന വമ്പന്‍ കോര്‍പറേറ്റ് ഭീമന്മാര്‍ക്കും ഞങ്ങള്‍ എതിര് തന്നെയാണ്.മാധ്യമങ്ങളുടെ കണക്കു വിശ്വസിക്കാമെങ്കില്‍ ഇന്ത്യ ഇതിനായി ചെലവഴിച്ചത് 12000 കോടി രൂപ .അവരുടെ വാണിജ്യ തന്ത്രങ്ങള്‍ക്ക് വഴങ്ങികൊടുക്കാന്‍ നമുക്കിങ്ങനെയൊരു ദിനം വേണ്ട?..പ്രിയപ്പെട്ടവളോട് ഒന്നു ഹൃദയം തുറക്കാന്‍ ഒരു പ്രത്യേക ദിവസമെന്തിന്?..എല്ലാ ദിവസങ്ങളും സ്നേഹിക്കാനും പ്രണയിക്കാനും ഉള്ളതാകണം..അതിനാല്‍ നമുക്കീ പ്രണയദിനം പ്രണയപൂര്‍വ്വം ബഹിഷ്കരിക്കാം എന്നാല്‍ അതിനെ എതിര്‍ക്കുന്നതിനു വേണ്ടി ദയവായി നമ്മുടെ ധീരരക്തസാക്ഷികളുടെ പേര് വലിച്ചിഴയ്ക്കരുത്.ചില്ലിട്ട കൂട്ടിലെ മത ദൈവങ്ങളെക്കാള്‍ ഇവരെ ആരധിക്കുന്നവര്‍ക്ക് അത് വേദനയുണ്ടാക്കും.കാരണം ഇവര്‍ നമുക്കായി തന്നത് സ്വജീവനും ഇന്നിത് പറയാനുള്ള സ്വതന്ത്രവുമാണ് എന്ന് മറക്കാതിരിക്കുക, ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം ..... ഇനി ഇത്തരം സ്ക്രാപ്പുകള്‍ അയയ്ക്കുന്നവരോട്:... കിട്ടുന്ന സ്ക്രാപ്പുകള്‍ വെറുതെ ഫോര്‍വേഡ് ചെയ്യും മുന്‍പ് ദയവായി അതിന്‍റെ നിജസ്ഥിതി അറിയാന്‍ ശ്രമിക്കുകയെങ്കിലും ചെയ്യുക..വിപ്ലവാഭിവാദ്യങ്ങലോടെ ... ഓര്‍കൂട്ട് കമ്മ്യുണിസ്റ്റ് ആക്ടിവിസ്റ്റ് ഫോറം...
Subscribe to:
Post Comments (Atom)

No comments:
Post a Comment